Wednesday, November 21, 2007

ജയ ജയ ഭാരതം....!!!

കേട്ടീല്ലയോ മാളോരേ മംഗളവര്ത്തമാനം...

കര്‍ണ്ണാടകത്തില്‍ മുഖ്യമന്ത്രി യെദിയൂരപ്പ രാജിവെച്ചത്രെ....

“വാക്താരകം“ അന്നേ പറഞു ഇതൊരു നാണംകെട്ട കളിയാണെന്ന്....ഇപ്പോളെന്തായീ..??..!!
(പഴയ പോസ്റ്റ് “കേഴുക മമ നാടേ..“ കാണുക)

വിശ്വസിക്കാന്‍ കൊള്ളാത്തവരെ അനുഭവത്തില്‍ നിന്നും മനസിലാക്കണം..പക്ഷേ..അധികാരം മത്തു പിടിപ്പിച്ചാല്‍ എന്തു ചെയ്യും...കഷടം തന്നെ..

ഇത് ഒരു “വാക്താരകം” ഇം പാക്ട്..!!!

ഏതായാലും മാറ്റം നല്ലതിനാവും എന്ന് നമുക്ക് പ്രത്യാശിക്കാം..!!!

ജയ ജയ ഭാരതം...!!!

Thursday, November 15, 2007

വ്രണിത ബംഗാ..

“നമ്മളുകൊയ്യും വയലെല്ലാം നമ്മുടെതാകും പൈങ്കിളിയേ...”
ഒരുകാലത്ത് നമ്മുടെ നാട്ടില്‍ മുഴങിക്കേട്ടിരുന്ന ഗാനശകലങളില്‍ ഒന്ന്.എന്നാല്‍ പൈങ്കിളികളെ കൂട്ടിലടക്കാനും വഴങിയില്ലെങ്കില്‍ തലകൊയ്യാനുമുള്ള അടവിന്ടെ കെണികളായിരുന്നു അവയെന്ന് ഇന്നുവെളിപ്പെട്ടുകൊണ്ടിരിക്കുന്നു.നന്ദിഗ്രാമില്‍ നിന്നുള്ള നീറുന്ന വാറ്ത്തകളാണ് ഇത്തരത്തിലെല്ലാം എഴുതാന്‍ ഈയ്യുള്ളവനെ പ്രേരിപ്പിക്കുന്നത്.ആരാണ് നന്ദിഗ്രാമിലെ ഗ്രാമീണരെ ഈ ദുരിതക്കയത്തിലേക്കെടുത്തെറിഞത്?കര്‍ഷക,തൊഴിലാളിപ്രേമത്തിന്റ്റെ അഗ്രേസരന്മാര്‍,മനുഷ്യാവകാശസംരക്ഷണത്തിന്റെ ആഗോള കുത്തക പട്ടാളങള്‍,സ്വയം പ്രഖ്യാപിത ന്യൂനപക്ഷ സംരക്ഷകര്‍ അങനെയെല്ലാം (സ്വയം)അറിയപ്പെടുന്ന യുഗാവതാരസ്വരൂപങള്‍!അമേരിക്കയുടേയും ആഗോളവല്‍ക്കരണത്തിന്‍റ്റേയും വര്‍ഗ്ഗശത്രുക്കളാണവര്‍.മാര്‍ക്കിസ്റ്റുകാര്‍ എന്നാണ് സാധാരണക്കാര്‍ സ്നേഹാദരേണ(?) ഇവരെ വിളിക്കാറ്.
പശ്ചിമബംഗാളിലെ നന്ദിഗ്രാമില്‍,മലേഷ്യയിലെ ‘സലീംഗ്രൂപ്പ്‘ എന്ന കുത്തക കമ്പനിക്കെതിരേ(??) ടിയാന്മാരുടെ കര്‍ഷകപ്രേമഗംഗ കരകവിഞൊഴുകി.(അവര്‍ ഗംഗയെന്നും നമ്മള്‍ കാളിന്ദിയെന്നും പറയുന്ന സ്നേഹം!!).സ്നേഹപ്രളയത്തില്‍ അനേകം(എത്രയെന്നിനിയും തിട്ടപ്പെടുത്തിയിട്ടില്ല) കര്‍ഷകര്‍ മരണപ്പെട്ടത്രെ.നര്‍മ്മദയിലെ വെള്ളപ്പൊക്കത്തെ നേരിട്ടിട്ടുള്ള മേധാപട്കറും പക്ഷേ ഇവിടെ ശരിക്കും വെള്ളം കുടിച്ചു.ഒരു വര്‍ഷത്തില്‍ ഇവിടെ മരിച്ചവരുടെ എണ്ണം 34 ആണെന്നാണ് മലയാള മനോരമ പറയുന്നത്.മാസങള്‍ക്കുമുമ്പ് സിന്ദൂരി എന്നൊരു ഗ്രാമത്തിലും ഇത്തരത്തിലുള്ള കലാ(പ)പരിപാടികള്‍ അരങേറുകയുണ്ടായി.അന്ന് നമ്മുടെ ടാറ്റയായിരുന്നു കര്‍ഷകരെസ്നേഹിക്കാനവസരം നല്‍കിയിരുന്നത്.

ഭൂമി കര്‍ഷകരുടെ പേരിലാക്കിക്കൊടുത്ത ഭൂപരിഷ്ക്കരണം എന്നെന്നേക്കുമായ അടിമത്തത്തിലേക്കാണ് ബങ്കാളിലെ കര്‍ഷകരെ എടുത്തെറിഞത്.ഭൂമിയുടെ കൈവശാവകാശരേഖകളെല്ലാം പാര്‍ട്ടി ഓഫീസുകളില്‍ സൂക്ഷിക്കുമ്പോള്‍(1) വസ്തു വില്‍ക്കാനോ കൈമാറ്റം ചെയ്യുവാനോ കര്‍ഷകര്‍ക്ക് സാധിക്കില്ല.എല്ലാ തിരഞെടുപ്പിലും ക്യൂ നിന്ന് തങളുടെ സെമീന്ദാര്‍മാരായിട്ടുള്ള പാര്‍ട്ടിക്ക് വോട്ടു ചെയ്യുക തന്നെ.പക്ഷേ അണമുറ്റിയാ‍ല്‍ ചേരയും കടിക്കും എന്നൊരു ചൊല്ലുണ്ടല്ലോ,അതു തന്നെ സംഭവിച്ചു എന്നുവേണം കരുതാന്‍.

അത്ഭുതമുളവാക്കുന്ന മറ്റൊരുകാര്യം അതൊന്നുമല്ല.ഇസ്രായേലിലും,ഇറാഖിലും മാത്രമല്ല ലോകത്തെവിടെയ്ങ്കിലും ആരെങ്കിലും ഒരു ചിത്രം വരച്ചാല്‍ വരെ കേറി പ്രതികരിച്ചുകളയുന്ന മലയാളത്തിലെ ബുദ്ധിജീവികളും സാംസ്കാരിക പ്രവര്‍ത്തകരും ഇതിലൊന്നും കാര്യമായി പ്രതികരിച്ചുകണ്ടില്ലാ,,സാംസ്ക്കാരിക ഗുണ്ടയല്ലാത്തതുകൊണ്ടായിരിക്കണം സുകുമാര്‍ അഴീക്കോടു പ്രതികരിക്കാത്തത്.ഇതിനെല്ലാം പ്രതികരിക്കേന്ടത് ഗുണ്ടായിസത്തിലൂടെയായിരിക്കണം എന്ന മൌനസന്ദേശമായതെടുക്കാമോ എന്നറിയില്ല.എം.മുകുന്ദന്‍ ഇപ്പോഴും ഓടക്കുഴലും വായിച്ചിരിക്കുകയാണ്.പാട്ടാര്‍ക്കുവേണ്ടി എന്നു ചോദിച്ചാല്‍, പാലും വെണ്ണയും നല്‍കുന്നവര്‍ക്കുവേണ്ടിയല്ലാതെ ആര്‍ക്കുവേണ്ടി പാടാന്‍.മനുഷ്യാവകാശസംരക്ഷണ ‘പരിപാടികളില്‍’(!) ബുദ്ധിജീവിവേഷത്തില്‍ പ്രത്യക്ഷപ്പെടുന്ന സിവിക് ചന്ദ്രണ്ടെ പൊടിപോലും കാണാനില്ല.
അബ്ദുല്‍നാസര്‍ മ്ദനിക്കുവേണ്ടി മുന്നിട്ടിറങിയ ഭൂലോക സവര്‍ണ്ണവിരുദ്ധനും പീഡിതപ്രേമിയുമായ ഗ്രോ വാസുച്ചേട്ടനും ഒന്നും മിണ്ടിക്കണ്ടില്ല.മുസ്ലീങള്‍ കൂടുതലുള്ള പ്രദേശമായിരുന്നിട്ടും നന്ദിഗ്രാമിലേത് ന്യൂനപക്ഷ പീഡനമായി ഒരു മലയാളമാധ്യമവും ചിത്രീകരിച്ചുകണ്ടില്ല.സാംസ്ക്കാരിക കേരളത്തിണ്ടെ ബൌധിക കാപട്യമാണിവിടെ വെളിവാകുന്നത്.ചുവപ്പര്‍ ഭരിക്കുന്ന ചുവന്ന കേരളത്തില്‍ എതിര്‍വാദങള്‍ക്ക് മാര്‍ക്കറ്റില്ലല്ലോ.
എന്തായാലും ദുര്‍ഗാ,കാളീ പൂജകള്‍ക്ക് പേരുകേട്ട ബങ്കാളില്‍ ദേവി, മമതാ ബാനര്‍ജിമാരായും മേധാപട്കര്‍മാരായും അഭിനവ മഹിഷാസുരന്മാരെ നിഗ്രഹിക്കും എന്ന് നമുക്ക് പ്രത്യാശിക്കാം.

ജയ ജഗദംബേ...!!!



[(1)വിവരം:ശരത് ജോഷി,മലയാള മനോരമ,13-11-2007]

Tuesday, November 13, 2007

ശംഖുപുഷ്പം കണ്ണെഴുതുമ്പോള്‍.......

Saturday, November 10, 2007

കേഴുക മമ നാടേ...!!!

പുതിയ വിഷയമായി എന്ത് തിരഞെടുക്കും എന്ന് വിഷമിചിരിക്കുന്ന നേരത്താണു രാഷ്ട്രീയ വിശകലനം എന്ന ഒരു ആശയം ചിന്തയിലേക്കു വരുന്നത്.പത്രങളെല്ലാം ഇതുതന്നെയാണ് ചെയ്യുന്നത് എങ്കിലും സ്വന്തം കഴ്ചപ്പാ‍ടുകള്‍ മറ്റുള്ളവരുമായി പങ്കുവെക്കുന്നത് രാഷ്ട്രനിര്‍മാണത്തിനുപകരിക്കും എന്ന സങ്കല്‍പ്പത്തോടുകൂടി ഞാ‍നും തുടങുന്നു.
കര്‍ണ്ണാടകയിലെ രാഷ്ട്രീയപ്രതിസന്ധിയും അതിനുസംബവിച്ച നാടകീയ അന്ത്യവും ഈയടുത്തകാലത്ത് ഏറെ ചര്‍ച്ചചെയ്യപ്പെടുകയുണ്ടായല്ലൊ.ഭാരതത്തിന്ടെയ് പോക്ക് എങോട്ട് എന്ന് നാ‍ം, വിശിഷ്യാ യുവാക്കള്‍ ഉറക്കെ ചിന്തിക്കേണ്ടിയിരിക്കുന്നു.അഭിമാനബോധം തൊട്ടുതീണ്ടാത്ത രാഷ്ട്രീയനേത്രുത്വം ഒരു ജനതയെ മുഴുവന്‍ ബൌധിക ഷണ്ടത്വത്തിന് അടിമകളാക്കുകയല്ലേ?ജനാധിപത്യം എന്നത് ഒരു വിഭാഗം സ്വാര്‍ത്തന്മാര്‍ക്ക് ജനതയുടെമേല്‍ ആധിപത്ത്യമുറപ്പിക്കാനുള്ള മാര്‍ഗമാ‍യി തരംതാണിരിക്കുന്നു.മറ്റൊരു രീതിയില്‍ പറഞാല്‍ ഭാരത ജനാധിപത്യം മരിച്ചുകൊണ്ടിരിക്കുകയാണ്(?).
സ്വന്തം കാലാവധികഴിഞിട്ടും അധികാരത്തില്‍ കടിച്ചുതൂങിയ ജനതാദള്‍(യു) സ്വയം പരിഹാസ്യരായിത്തീര്‍ന്നപ്പോള്‍ ജനം ബി.ജെ.പിയുടെ ദൈനതയില്‍ സഹതപിച്ചിട്ടുണ്ടാവണം.ഒരു തിരഞെടുപ്പുവന്നാല്‍ അവര്‍ കര്‍ണ്ണാടകം തൂര്‍ത്തുവാരും എന്ന് രാഷ്ട്രീയനിരീക്ഷകരെല്ലാം കരുതി.എന്നാല്‍ സകലരെയും വിഡ്ഡികളാക്കുംവിധമായിരുന്നു ബി.ജെ.പി നേത്രുത്ത്വത്തിണ്ടെ പിന്നീടുള്ള ചെയ്തികള്‍.അധികാരക്കൊതിയില്‍ തങള്‍ ജനതാദള്ളിന് ഒട്ടും പിന്നിലല്ലാ എന്നവര്‍ തെളിയിച്ചു.
“അയ്യേ, ഇവര്‍ക്കൊന്നും ഉളുപ്പില്ലേ?” എന്ന് സാധാരണ ജനത മൂക്കത്തുകൈവെച്ചു ചോദിച്ചുപോയി.പക്ഷേ, അവര്‍ക്കറിയുമൊ അധികാരപ്പായസത്തിന്‍ രുചി.
തിരഞെടുപ്പില്‍ ഭൂരിപക്ഷം നേടി അധികാരത്തിലെത്താനുള്ള രാഷ്ട്രീയ സാഹചര്യം നിലനില്‍ക്കുമ്പോളാണിത്തരം നാണക്കേടിനു ബി.ജെ.പി മുതിര്‍ന്നത്.തിരഞെടുപ്പു വിജയം ദക്ഷിണഭാരതത്തിലെ ആധികാരികവിജയമായി അവര്‍ക്കാഘോഷിക്കാമായിരുന്നു.പക്ഷേ...ചതിയന്മാര്‍ എന്നവര്‍ രണ്ടു ദിവസം മുമ്പുവിളിച്ചവരോടൊത്തു മൂന്നാംദിനം അധികാരത്തിനുവേണ്ടി സംഘഗാനമാലപിക്കാനവര്‍ മുതിര്‍ന്നു.ശെ..ശ്ശെ...ശ്ശേ....നാണക്കേട്!!
ഇപ്പറഞവ രാഷ്ട്രീയകക്ഷികളെക്കുറിച്ചാണെങ്കില്‍ നിഷ്പക്ഷത കാണിക്കേന്ട ഗവര്‍ണ്ണറുടകാ‍ര്യവും വിഭിന്നമായിരുന്നില്ല.ദില്ലീയജമാനരുടെ ആജ്ഞയനുസരിച്ചേ അദ്ധേഹം
സര്‍ക്കാരുണ്ടാക്കാന്‍ ആളുകളെ ക്ഷണിക്കൂ..(?)പണ്ട് ഗോവയിലെ ഗവര്‍ണ്ണറെ കണ്ടു പഠിച്ചതായിരിക്കണം!
ഇതെല്ലാം കണ്ടും കേട്ടും നമുക്കെന്തുചെയ്യാനൊക്കും?പണ്ടാരോ പാടിയ “കേഴുക മമ നാടേ” എന്ന കവിത വീണ്ടും പാടുക.മുഷ്ടിചുരുട്ടി ആകാശത്തേക്കാഞ് “ഭാരത് മാതാ കീ ജയ്” എന്നുറക്കേ വിളിക്കുക എന്നിട്ട് മൂടിപ്പുതച്ചു കിടന്നുറങുക...

തല്‍ക്കാലം നിര്‍ത്തട്ടെ,വന്ദേമാതരം...

Saturday, November 3, 2007

നമസ്കാരം....

എല്ലാ സുഹ്രുത്തുക്കള്‍ക്കും വാക്താരകത്തിലേക്ക് സ്വാഗതം.ബ്ലോഗുലൊകത്തില്‍ ഹരിശ്രീ കുറിചിരിക്കുന്ന ഈ സന്ദര്‍ബത്തില്‍ ഏവരുടെയും അനുഗ്രഹങളും ഉപദേശങലും അഭ്യര്‍ത്തിച്ചുകൊള്ളുന്നു......